ഞാന്‍ ഇന്നലെ ആണ് ഓര്‍ത്തത്....അമ്മുമ്മ പോയിട്ട് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു....
മൂന്ന് നിശ്വാസങ്ങള്‍......
പിന്നെ അടയാത്ത ആ കണ്ണുകള്‍......ഞാന്‍ നമ്പര്‍ തപ്പി എല്ലാരോടും പറയുമ്പോളും...
എനിക്ക് തന്നെ വിശ്വാസം വരാത്ത പോലെ.....
കരച്ചിലുകളില്‍ ഞാന്‍ വിശ്വസിച്ചില്ല.....
ആരുടേയും......എന്റെ പോലും......
ഇന്നു ഞാന്‍ ഇതു എഴുതുമ്പോളും....................
നാട്ടിലെ പഴയ വഴികളിലൂടെ ഞാന്‍ നടന്നില്ല....ആദ്യമായി ഞാന്‍ അമ്മുമ്മയുടെ വിരല്‍ പിടിച്ചു നടന്ന
വഴികള്‍....പിന്നെ ഞാന്‍ തനിച്ചു നടന്ന വഴികള്‍......എനിക്ക് നടക്കുവാന്‍ കഴിയില്ല ഇനി ഒരിക്കലും...
ഓര്‍മകള്‍ മനസിനുള്ളില്‍ എന്നെ വേദനിപ്പിക്കുന്നു......
എനിക്ക് തിരിച്ചുനടക്കേണ്ട....ഭൂത കാലത്തിന്ടെ നടുതലങ്ങളില്....
എനിക്കായി ആരും കാത്തിരിക്കുന്നില്ല.....
എങ്കിലും എന്റെ അമ്മുംമക്ക്...ഇന്നു ഞാന്‍ ഒരു തുള്ളി കണ്ണുനീര് ഇറ്റ്ഇക്കുന്നു ...ഒരു തുള്ളി മാത്രം..............
.............................................................................................ഞാന്‍.......................
Subscribe to:
Post Comments (Atom)
1 comment:
നന്നായി, ഈ സ്മരണാഞ്ജലി.
Post a Comment