ഈയിടെയായി ഞാന്‍ അമ്മുമ്മയെ സ്വപ്നം കാണുന്നു....
പുതിയതായി ഒന്നും അല്ല..എല്ലാം എല്ലാം പഴയ ഓര്‍മ്മകള്‍ മാത്രം...
നെയ്യുകൂട്ടി ചോറുരുളകള്‍ കഥകളുടെ മേമ്പൊടിയോടെ വായില്‍വച്ചു തന്നിരുന്ന എന്റെ അമ്മുമ്മ....
കുഞ്ഞി പൂവിന്‍ടെ പാട്ടു പാടി എന്നെ ഉറക്കിയിരുന്ന അമ്മുമ്മ....
ആദ്യമായി വെറ്റിലയും അടക്കയും കൂട്ടി എന്നെ മുറുക്കാന്‍ പഠിപ്പിച്ച അമ്മുമ്മ...
നമുക്കുള്ളത് മുഴുവന്‍ ഇല്ലാത്തവന് കൊടുത്താല്‍ കിട്ടുന്ന സന്തോഷം എനിക്ക് കാട്ടിതന്ന എന്റെ അമ്മുമ്മ....
വെറുതെ പഴയ കുഞ്ഞിപൂവിന്റെ പാടും പാടി എന്നെ വീണ്ടും ഉറക്കാന്‍ വരുന്നു.....
ഒരു കയ്യില്‍ ചിവ്ടയും മറുകയ്യില്‍ അരിയുണ്ടയും ആയി അമ്മുമ്മ എന്നെ വിളിക്കുന്നു......
കവടി കളിക്കാന്‍.....അതോ...സീതാര്‍ വളളികൊണ്ടു മുടിമെടഞ്ഞു തരാനോ?.....
No comments:
Post a Comment