Thursday, 27 September 2012

muthachhan

ഇന്നുകളില്‍ എന്റെ ഒഴിവു സമയ ചിന്തകളില്‍ എപ്പോളും വന്നു നിറയുന്നത് എനിക്ക്  നഷ്ട്ടപെട്ടു പോയ എനിക്ക് പരിചിത മായ മുഖങ്ങളും ..അവര്‍ക്കൊപ്പം ഞാന്‍ നടന്ന വഴികളും ആണ്..

ഒരിക്കലും കാണാതെ ഞാന്‍ ഇത്രമേല്‍ സ്നേഹിച്ച ഒരേ ഒരാളെ ഉള്ളു.അത് എന്തെ മുത്തച്ഛന്‍ ആണ്..ഞാന്‍ പിരക്കുന്നതിനും എത്രയോ മുന്‍പേ ഏഎ ലോകത്ത് നിന്നും പോയ എന്റെ മുത്തച്ചനെ ...എത്രയോ ഏകാന്ത നിമിഷങ്ങളില്‍ ഞാന്‍ മുത്തഛനുമായി സംസാരിച്ചിരിക്കുന്നു ..

പറഞ്ഞു കേട്ട കഥകളില്‍ ഞാന്‍ ഇല്ല  ..എങ്കിലും എന്റെ മുത്തച്ചനെ ഞാന്‍ ഒരു പാട് സ്നേഹിക്കുന്നു...ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് അങ്ങയുടെ കൊച്ചു മകളായി  തന്നെ ജനിക്കണം..

ഒരു പാട് ദൂരം ആ കയ്യ് പിടിച്ചു നടക്കണം..സന്ധ്യക്ക് ഒരുമിച്ചിരുന്നു നാമം ജപികണം ...

പേരിനു ഒരു ചിത്രം പോലും എന്റെ കൈയില്‍ ഇല്ല..എങ്കിലും എനിക്കറിയാം..ദൂരെ നനക്ഷത്ര

കൂട്ടങ്ങള്‍ക്കിടയിലിരുന്നു എന്നെ സ്നേഹികുന്നുടെന്നു..ഞാന്‍ വീഴുമ്പോള്‍ തണലായി ...

Saturday, 17 October 2009

വീണ്ടും ഒരു.......

ഞാന്‍ ഇന്നലെ ആണ് ഓര്‍ത്തത്‌....അമ്മുമ്മ പോയിട്ട് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു....
മൂന്ന് നിശ്വാസങ്ങള്‍......
പിന്നെ അടയാത്ത ആ കണ്ണുകള്‍......ഞാന്‍ നമ്പര്‍ തപ്പി എല്ലാരോടും പറയുമ്പോളും...
എനിക്ക് തന്നെ വിശ്വാസം വരാത്ത പോലെ.....
കരച്ചിലുകളില്‍ ഞാന്‍ വിശ്വസിച്ചില്ല.....
ആരുടേയും......എന്റെ പോലും......
ഇന്നു ഞാന്‍ ഇതു എഴുതുമ്പോളും....................
നാട്ടിലെ പഴയ വഴികളിലൂടെ ഞാന്‍ നടന്നില്ല....ആദ്യമായി ഞാന്‍ അമ്മുമ്മയുടെ വിരല്‍ പിടിച്ചു നടന്ന
വഴികള്‍....പിന്നെ ഞാന്‍ തനിച്ചു നടന്ന വഴികള്‍......എനിക്ക് നടക്കുവാന്‍ കഴിയില്ല ഇനി ഒരിക്കലും...
ഓര്മകള്‍ മനസിനുള്ളില്‍ എന്നെ വേദനിപ്പിക്കുന്നു......
എനിക്ക് തിരിച്ചുനടക്കേണ്ട....ഭൂത കാലത്തിന്ടെ നടുതലങ്ങളില്‍....
എനിക്കായി ആരും കാത്തിരിക്കുന്നില്ല.....

എങ്കിലും എന്റെ അമ്മുംമക്ക്...ഇന്നു ഞാന്‍ ഒരു തുള്ളി കണ്ണുനീര്‍ ഇറ്റ്‌ഇക്കുന്നു ...ഒരു തുള്ളി മാത്രം..............
.............................................................................................ഞാന്‍.......................

Friday, 8 May 2009

അമ്മുമ്മ വീണ്ടും പഴയ ഓര്‍മകള്‍

ഈയിടെയായി ഞാന്‍ അമ്മുമ്മയെ സ്വപ്നം കാണുന്നു....

പുതിയതായി ഒന്നും അല്ല..എല്ലാം എല്ലാം പഴയ ഓര്‍മ്മകള്‍ മാത്രം...

നെയ്യുകൂട്ടി ചോറുരുളകള്‍ കഥകളുടെ മേമ്പൊടിയോടെ വായില്‍വച്ചു തന്നിരുന്ന എന്റെ അമ്മുമ്മ....

കുഞ്ഞി പൂവിന്‍ടെ പാട്ടു പാടി എന്നെ ഉറക്കിയിരുന്ന അമ്മുമ്മ....

ആദ്യമായി വെറ്റിലയും അടക്കയും കൂട്ടി എന്നെ മുറുക്കാന്‍ പഠിപ്പിച്ച അമ്മുമ്മ...

നമുക്കുള്ളത് മുഴുവന്‍ ഇല്ലാത്തവന് കൊടുത്താല്‍ കിട്ടുന്ന സന്തോഷം എനിക്ക് കാട്ടിതന്ന എന്റെ അമ്മുമ്മ....

വെറുതെ പഴയ കുഞ്ഞിപൂവിന്റെ പാടും പാടി എന്നെ വീണ്ടും ഉറക്കാന്‍ വരുന്നു.....

ഒരു കയ്യില്‍ ചിവ്ടയും മറുകയ്യില്‍ അരിയുണ്ടയും ആയി അമ്മുമ്മ എന്നെ വിളിക്കുന്നു......

കവടി കളിക്കാന്‍.....അതോ...സീതാര്‍ വളളികൊണ്ടു മുടിമെടഞ്ഞു തരാനോ?.....

Saturday, 21 June 2008

അമ്മുമ്മ ഒരു ഓര്‍മ.

അമ്മുമ്മ...ഒരു നനുത്ത ഓര്‍മയാണ്...
അമ്മുമ്മയുടെ ജീവിതം ഒരു കണ്ണുനീര്‍ത്തുള്ളി ആവേണ്ടതും ആയിരുന്നു....എന്നിട്ടും അമ്മുമ്മ വീണില്ല...
എല്ലാരേം സ്നേഹിച്ചും....പലപ്പോഴും ഭരിച്ചും ജീവിച്ചു..ജീവിച്ചു ജയിച്ചു...മക്കളും പേരമക്കളും തോല്പ്പിക്കുനത് വരെ................................
ഒരു അനുഭവം അമ്മുമ്മ എന്നോട് പറഞ്ഞിട്ടുള്ളത് ഞാന്‍ ഓര്‍ക്കുന്നു....
ഈ സംഭവം നടക്കുന്നത്.. ....നാല്‍പതു കളില്‍....പേരുകേട്ട നായര്‍ തറവാട്ടില്‍..അമ്മാവന്‍ കാരണവര്മാരയീ നടക്കുന്ന കാലത്താണ് കേട്ടോ..എല്ലാ നായര്‍ തറവാട്ടിലും അന്ന് പെണ്‍കുട്ടികള്‍ അവരുടെ മുറചെറുക്കന്മാരെ മാത്രമെ കല്യാണം കഴിക്കാറുള്ളു.....അമ്മുമ്മയുടെ തറവാട്ടില്‍....അമ്മുമ്മ ക്ക് ഒരു ചേച്ചിയുംമൂന്ന് അനുജത്തി മാരും ആണ് ഉണ്ടായിരുന്നത് ......പക്ഷെ കൂട്ടത്തില്‍ ഏറ്റവും സുന്ദരി അമ്മുമ്മ ആയതു കൊണ്ടാണോ..അമ്മുമ്മയുടെ അമ്മാവന്‍െറ മക്കള്‍ അമ്മുമ്മയെ കല്യാണം കഴിക്കാന്‍ മോഹിച്ചു നടന്നിരുന്നു...പക്ഷെ...അമ്മുമ്മ ഇവരില്‍ മുത്തച്ചനെ ആണ് സ്നേഹിച്ചിരുന്നത്....മുതതചഛന്‍െറ ചേട്ടനും അമ്മുമ്മയെ ഒരു പാടു സ്നേഹിചിട്ടുണ്ടാവണം..കാരണം അമ്മുമ്മയുടെ കല്യാണതതീനു കക്ഷി നാടു വിട്ടു പോയി....പിന്നെ ഒരു അന്യ ജാതിക്കാരിയെ ആണ് കല്യാണം കഴിച്ചത് എന്നൊക്കെ കേട്ടിടുണ്ട്.....
അമ്മുമ്മ യുടെ കല്യാണം തീരുമാനിച്ച കാലം....പക്ഷെ ഒരു ദിവസം (മുത്തച്ഛന്‍ കപ്പലില്‍ ആയിരുന്നു ജോലി.)..കപ്പലില്‍ നിന്നും കമ്പി..ഉടന്‍ വരണം എന്ന്.....എന്നാലും കല്യാണം ആണ്...എന്നൊക്കെ പറഞ്ഞു വേഗം വരാം എന്നൊക്കെ പറഞ്ഞു മുത്തച്ഛന്‍ പോയി....അമ്മുമ്മ കാത്തിരുന്നു........പക്ഷെ പറഞ്ഞ സമയത്തു മുത്തച്ഛന്‍ വരാന്‍ പറ്റിയില്ല......അമ്മുമ്മയുടെ വീട്ടുകാര്‍...അമ്മുംമക്ക് വേറെ ചെറുക്കനെ കണ്ടെത്തി.....അമ്മുമ്മക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല......കല്യാണം നടന്നു...അന്ന് രാത്രി..ഊണും കഴിഞ്ഞു .ചാര് കസീരയില്‍ കിടനിരുന്ന...ഭര്‍ത്താവിനോട് അമ്മുമ്മ എല്ലാം തുറന്നു പറഞ്ഞു..........അദേഹം എല്ലാം മനസില്‍ ആക്കുകയും...പിറ്റേന്ന് തന്നെ...അമ്മുമ്മയുടെ വീട്ടില്‍ ഉള്ളവരോട്..യാത്ര ചോദിച്ചു മടങ്ങുകയും ചെയ്ട്....പിന്നീട് മുത്തച്ഛന്‍ തിരിച്ചു വന്നപ്പോള്‍..അമ്മുമ്മയുടെ ആഗ്രഹം പോലെ..മുത്തച്ചനെ കല്യാണം കഴിക്കാന്നും സാധിച്ചു .......

Monday, 26 May 2008

അമ്മുമ്മ പോലീസ്

അമ്മുമ്മ അമ്മുമ്മയുടെ തറവാട്ടില്‍ ഒരു വീര വനിത തന്നെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്
അമ്മുമ്മയുടെ വീട്ടില് അഞ്ച് പെണ്‍കുട്ടികളില്‍ രണ്ടാമത്തെ കുട്ടിയായിരുന്നു അമ്മിണിയുടെ അമ്മുമ്മ...
അമ്മുമ്മ ഈ അഞ്ച്‌ പെണ്‍് പ്രജകളില്‍ ഏറ്റവും സുന്ദരിയും ആയിരുന്നു...അമ്മുമ്മയുടെ അമ്മക്ക് ആണ്മക്കള്‍ ഇല്ലാത്തതിനാല്‍...അമ്മുംമുമയെ ദൈവം കൊടുതതന്നെന്നു എല്ലാരും പറയും ആയിരുന്നു എന്ന് പറഞ്ഞു കേടിട്ടുണ്ട്
അമ്മുമ്മയുടെ വലിയമ്മവാന്‍ അന്നത്തെ പോലീസില്‍ ആയിരുന്നു..ആ വേഷം അടിച്ച് മാറ്റി..പടവരമ്പത് കൂടെ അതും ഒക്കെ ഇട്ടുഇങ്ങനെ നടക്കും ആയിരുന്നു അമ്മുമ്മ..അന്നത്തെ കാലതത് പോലീസ് എന്നാല്‍ ആളുകള്‍ക്ക് ആറ്റം ബോംബിനെക്കാള്‍ പേടിയായിരുന്ന സമയം പണിക്കാര്‍ പേടിച്ചു കാരണവാരോട് പരാതി പറഞ്ഞെന്നും ചെറിയ തംബുരാനോട് അകത്തു കയറി ഇരിക്കാന്‍ പറയണമെന്നു പറഞ്ഞു..എന്നാല്‍ കാരണവര്‍ അന്വേഷിച്ചപ്പോള്‍..ഈ ഉടുപ്പീന്‍െറ് അവകാശി അകത്തു കിടന്നു ഉറങ്ങുന്നു...കാരിയങ്ങള്‍ നേരിട്ടറിയാന്‍ കാരണവര്‍ പാടതത് ..യുണിഫോമീല്‍് തകര്‍ക്കുന്നത്‌ അമ്മുമ്മ..പണികാരും അന്തം വിട്ടു....അങ്ങിനെ അമ്മുമ്മ പോലീസ് അമ്മാളു ആയീ... ................................അമ്മുമ്മയുടെ പേരു അമ്മാളു എന്നായിരുന്നു...ഞാന്‍ എപ്പോളും അമ്മുംമയോട് ചോദികാറുണ്ട്..ബാക്കി എല്ലാവര്‍ക്കും ലക്ഷ്മികുട്ടി,കാര്ത്യായനി ,മീനാക്ഷി,ജാനകി..എന്ന് ഒക്കെയുള്ള ദേവിമാരുടെനല്ല രസികന്‍ പേരുകള്‍് ആണല്ലോ..എന്‍റെ അമ്മുംമക്ക് മാത്രം അമ്മാളു ...അപ്പൊ അമ്മുമ്മ ഒരു ചിരിയോടെ പറയും അവര്‍ക്കൊക്കെ പേരിന്‍റെ പവറും ഭംഗിയും മാത്രമെ ഉള്ളൂ കുട്ടി ....അസ്സല്‍ പവര്‍ ഈ എനിക്കല്ലേ..എന്ന്..പക്ഷെ..ഈ എല്ലാ അമ്മുമ്മ മാരിലും ചെല്ലപെരുള്ള ഒരു അമ്മുമ്മ എന്‍റെ അമ്മുംമയാനുട്ടോ "വാവ "എന്നാണ് എല്ലാരും വിളിച്ചിരുന്നത്‌..ഞങള്‍ കുട്ടികള്‍..(ഞാന്‍ ഇല്ല എന്‍റെ സ്വന്തം അമ്മുംമയായത് കൊണ്ടു വെറും അമ്മുമ്മ)വവാമ്മുമ്മ എന്നും വിളിച്ചിരുന്നു...

Tuesday, 20 May 2008

അമ്മിണിയുടെ അമ്മുമ്മ

അമ്മിണിയുടെ അമ്മുമ്മ...എല്ലാരുടേം പോലെ ഒരു നല്ല അമ്മുംമായ...

അമ്മുംമയെ കാണാന്‍ നല്ല ഐശ്വര്യം ആണ്...

മുറുക്കി ചോപ്പിച്ച ചുണ്ടും...നല്ല ചുരുണ്ടു നീണ്ട മുടിയം...വെളുത്തു മെല്ലിച്ച കൈവിരലുകളും...

ഒരു പാടു കഥകള്‍ അറിയാം ആയിരുന്നു അമ്മുംമക്ക്.........എല്ലാരേയും നല്ലോണം സ്നേഹിച്ചിരുന്നു...

ആരെങ്കിലും വന്നു സങ്കടം പറഞാല്‍ അമ്മുമ്മ കയില്ല്‍ ഉള്ളത് കൊടുത്തു സഹായിക്കും ആയിരുന്നു....

അമ്മിണിയുടെ അമ്മുമ്മ..........................

അമ്മുമ്മ പറഞ്ഞ കഥ

പണ്ടു പണ്ടു ഒരു കുട്ടിയുണ്ടായിരുന്നു
അവന്ടെ അച്ചന് അടയ്ക്ക വെട്ടുന്ന ജോലി ആയിരുന്നു..
അടയ്ക്ക വെട്ടുന്ന ഒരു കത്തിയും അവിടെ ഉണ്ടായിരുന്നു
ഒരു ദിവസം അച്ഛന്‍ അവന് ഒരു അപ്പം കൊണ്ടു കൊടുത്തു..അവന്‍ അത് മണ്ണിനടിയില്‍ കുഴിച്ചിട്ടു ...എനിട്ട്‌ പറഞ്ഞു ഇതു നാളെ ഒരു അപ്പ ചെടിയയിലെന്കില്‍ എന്റെ അച്ഛന്ടെ കത്തി എടുത്തു ഞാന്‍ അപ്പം എടുത്തു കളയും അടുത്ത ദിവസം അവന്‍ വന്ന്നു നോക്കിയപ്പോള്‍് അവിടെ ഒരു കുഞ്ഞു ചെടി....
അപ്പോള്‍ അവന്‍ പറഞ്ഞു ഈച്ചെടി നാളെ വലിയ മരം ആയില്ലെന്കില്‍ എന്റെ അച്ഛന്ടെ കത്തി എടുത്തു ഞാന്‍ ഇതു മുറിച്ചു കളയും ....അടുത്ത ദിവസം അവന്‍ വന്നു നോക്കിയപ്പോള്‍് ആ കുഞ്ഞു ചെടിക്ക്‌ പകരം ഒരു വലിയ മരം നില്‍കുന്നു...
അന്ന് അവന്‍ പറഞ്ഞു...ഈ മരത്തില്‍ നാളെ നിറയെ പൂവും കായും ആയിലെന്കില്‍ എന്റെ അകാണ്ടേ കത്തി എടുത്തു ഞാന്‍ ഇതു വെട്ടി കളയും.....അടുത്ത ദിവസം അവന്‍ നോക്കിയപ്പോള്‍..ആ മരം നിറയെ പൂവും കായും...അപ്പൊ അവന്‍ പറഞ്ഞു ഈ കയുകള്‍ മുഴുവന്‍ നാളെക്കു അപ്പം ആയിലെന്കില്‍..ഞാന്‍ എന്റെ അച്ഛന്ടെ കത്തി കൊണ്ടു ഈ മരം വെട്ടി കളയും...
അടുത്ത ദിവസം അവന്‍ അന്ന് നോക്കിയപ്പോള്‍...ആ മരം നിറയെ അപ്പം...അവന്‍ വേഗം മരത്തിന്മേല്‍ കേറി അപ്പം തിന്നാന്‍ തുടങ്ങി...അപ്പൊ പെട്ടന്ന് ഒരു മന്ദ്രവാടിനി അമ്മുമ്മ....വന്നു..അവര്ക്കു അവനെ പിടിച്ചു കൊണ്ടു പോയീ ദേവിക്കു ബലി കൊടുത്താലോ എന്ന് തോന്നി ....പെട്ടന് അവര്ക്കു ഒരു ബുദ്ധി തോന്നി അവര്‍ ഒരു പാവം അമ്മുംയുടെ പോലെ ആ മറ ചോട്ടില്‍ എത്തി എന്നിട്ട് അവനോട് ഒരു അപ്പം തരുമോ മോനേ എന്ന് ചോദിച്ചു...അവന്‍ ഒരു അപ്പം എടുത്തു കൊടുത്തു...അപ്പൊ അവര്‍ പറഞ്ഞു "മോനേ അത് കാണുനില്ല നീ ഒരെണ്ണം കൂടി തരുമോ? അപ്പോള്‍ അവന്‍ വേഗം ഒരു അപ്പം കൂടി കൊടുത്തു.....അത് ഓടയില്‍ വീണെന്നു അവര്‍ പാഞ്ഞു...എനിട്ട്‌ അമ്മുമ്മ അവനോട് പറഞ്ഞു നീ ഒരു അപ്പം എനിക്ക് കയില്‍ വച്ചു തരു...അവന്‍ പെട്ടന്ന് ഒരു അപ്പം എടുത്തു അമ്മുമ്മയുടെ കയില്ല്‍ വച്ചു കൊടുത്തു...അമ്മുമ്മ പെട്ടന്ന് അവനെ പിടിച്ചു നിലത്തു നിര്ത്തി ഒരു ചാകില്‍ ആകി കൊണ്ടു പോയീ...അങ്ങിനെ പോവുമ്പോള്‍..പെട്ട്ടന്നു അമ്മുമ്മ ഒരു കുളം കണ്ടു അപ്പോള്‍ അമ്മുമ്മ ഒന്നു മുകം കഴുകം എന്ന് വിചാരിച്ചു കുളത്തില്‍ ഇറങ്ങി ..ഈ സമയം അവന്‍ കത്തി കൊണ്ടു ചാക്ക് മുറിച്ചു പുരത്ടു കടന്നു...എന്നിട്ട് അമ്മുമ്മ കാണാതെ ഒരു നായ്കുട്ടിയെ പിടിച്ചു ചാകില്‍ കെട്ടി വച്ചു വീടിലേക്ക് ഓടി പോയി...അമ്മുമ്മ തിരിച്ചു വന്നു ചാക്ക് എടുത്തു തലയില്‍ വച്ചു നടക്കാന്‍ തുടങ്ങി..നായ് കുട്ടി കരച്ചിലും തുടങ്ങി...അമ്മുംമക്ക് ദേഷ്യം വന്നു ...അമ്മുമ്മ ഒരു വടി എടുത്തു ചാക്കില്‍ നല്ല തല്ല് വച്ചു കൊടുത്തു...കുറെ തല്ലിയപ്പോള്‍ ഒരു ശബ്ദവും കേള്‍ക്കുനില്ല..അമ്മുമ്മ പേടിച്ചു ഇനി കുട്ടി മരിച്ചു പോയിട്ടുണ്ടാവുമോ? പെട്ടന്ന് അമ്മുമ്മ ചാക്ക് തുറന്നു നായ്കുട്ടി വേദനിച്ചു മിണ്ടാത്റെ ഇരിക്കുകയായിരുന്നു...പെട്ടന്ന് ചാക്ക് തുറന്നപോള്‍ ..നായ്കുട്ടി എടുത്തു ഒരു ചാട്ടം എന്നിട്ട് അമ്മുംയുടെ കയില്ല്‍ നല്ല കടിയും വച്ചു കൊടുത്തു...അമ്മുമ്മ പേടിച്ചു പിന്നെ കുട്ടി യെ പിടിക്കാന്‍ നോക്കിയിട്ടില്ല......