അമ്മുമ്മ...ഒരു നനുത്ത ഓര്‍മയാണ്...
അമ്മുമ്മയുടെ ജീവിതം ഒരു കണ്ണുനീര്‍ത്തുള്ളി ആവേണ്ടതും ആയിരുന്നു....എന്നിട്ടും അമ്മുമ്മ വീണില്ല...
എല്ലാരേം സ്നേഹിച്ചും....പലപ്പോഴും ഭരിച്ചും ജീവിച്ചു..ജീവിച്ചു ജയിച്ചു...മക്കളും പേരമക്കളും തോല്പ്പിക്കുനത് വരെ................................
ഒരു അനുഭവം അമ്മുമ്മ എന്നോട് പറഞ്ഞിട്ടുള്ളത് ഞാന്‍ ഓര്‍ക്കുന്നു....
ഈ സംഭവം നടക്കുന്നത്.. ....നാല്‍പതു കളില്‍....പേരുകേട്ട നായര്‍ തറവാട്ടില്‍..അമ്മാവന്‍ കാരണവര്മാരയീ നടക്കുന്ന കാലത്താണ് കേട്ടോ..എല്ലാ നായര്‍ തറവാട്ടിലും അന്ന് പെണ്‍കുട്ടികള്‍ അവരുടെ മുറചെറുക്കന്മാരെ മാത്രമെ കല്യാണം കഴിക്കാറുള്ളു.....അമ്മുമ്മയുടെ തറവാട്ടില്‍....അമ്മുമ്മ ക്ക് ഒരു ചേച്ചിയുംമൂന്ന് അനുജത്തി മാരും ആണ് ഉണ്ടായിരുന്നത് ......പക്ഷെ കൂട്ടത്തില്‍ ഏറ്റവും സുന്ദരി അമ്മുമ്മ ആയതു കൊണ്ടാണോ..അമ്മുമ്മയുടെ അമ്മാവന്‍െറ മക്കള്‍ അമ്മുമ്മയെ കല്യാണം കഴിക്കാന്‍ മോഹിച്ചു നടന്നിരുന്നു...പക്ഷെ...അമ്മുമ്മ ഇവരില്‍ മുത്തച്ചനെ ആണ് സ്നേഹിച്ചിരുന്നത്....മുതതചഛന്‍െറ ചേട്ടനും അമ്മുമ്മയെ ഒരു പാടു സ്നേഹിചിട്ടുണ്ടാവണം..കാരണം അമ്മുമ്മയുടെ കല്യാണതതീനു കക്ഷി നാടു വിട്ടു പോയി....പിന്നെ ഒരു അന്യ ജാതിക്കാരിയെ ആണ് കല്യാണം കഴിച്ചത് എന്നൊക്കെ കേട്ടിടുണ്ട്.....
അമ്മുമ്മ യുടെ കല്യാണം തീരുമാനിച്ച കാലം....പക്ഷെ ഒരു ദിവസം (മുത്തച്ഛന്‍ കപ്പലില്‍ ആയിരുന്നു ജോലി.)..കപ്പലില്‍ നിന്നും കമ്പി..ഉടന്‍ വരണം എന്ന്.....എന്നാലും കല്യാണം ആണ്...എന്നൊക്കെ പറഞ്ഞു വേഗം വരാം എന്നൊക്കെ പറഞ്ഞു മുത്തച്ഛന്‍ പോയി....അമ്മുമ്മ കാത്തിരുന്നു........പക്ഷെ പറഞ്ഞ സമയത്തു മുത്തച്ഛന്‍ വരാന്‍ പറ്റിയില്ല......അമ്മുമ്മയുടെ വീട്ടുകാര്‍...അമ്മുംമക്ക് വേറെ ചെറുക്കനെ കണ്ടെത്തി.....അമ്മുമ്മക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല......കല്യാണം നടന്നു...അന്ന് രാത്രി..ഊണും കഴിഞ്ഞു .ചാര് കസീരയില്‍ കിടനിരുന്ന...ഭര്‍ത്താവിനോട് അമ്മുമ്മ എല്ലാം തുറന്നു പറഞ്ഞു..........അദേഹം എല്ലാം മനസില്‍ ആക്കുകയും...പിറ്റേന്ന് തന്നെ...അമ്മുമ്മയുടെ വീട്ടില്‍ ഉള്ളവരോട്..യാത്ര ചോദിച്ചു മടങ്ങുകയും ചെയ്ട്....പിന്നീട് മുത്തച്ഛന്‍ തിരിച്ചു വന്നപ്പോള്‍..അമ്മുമ്മയുടെ ആഗ്രഹം പോലെ..മുത്തച്ചനെ കല്യാണം കഴിക്കാന്നും സാധിച്ചു .......
Saturday, 21 June 2008
Subscribe to:
Comments (Atom)